നിറക്കൂട്ട് 2011
ലോക ഭിന്നതല പരിഗണനാ ദിനമായ ഡിസംബര്‍ 3ന് വര്‍ക്കല ബി.ആര്‍.സി "നിറക്കൂട്ട് "എന്ന പേരില്‍ ഒരു കുട്ടിക്കൂട്ടായ്മ സംഘടിപ്പിച്ചു. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന 60 കുട്ടികളും അവരുടെരക്ഷിതാക്കളും2011ഡിസംബര്‍3ന് വര്‍ക്കലഎല്‍.പി.ജി.എസ്സില്‍ ഒത്തുച്ചേര്‍ന്നു.
ലോക ഭിന്നതല പരിഗണനാ ദിനമായ ഡിസംബര്‍ 3ന് വര്‍ക്കല ബി.ആര്‍.സി "നിറക്കൂട്ട് "എന്ന പേരില്‍ ഒരു കുട്ടിക്കൂട്ടായ്മ സംഘടിപ്പിച്ചു. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന 60 കുട്ടികളും അവരുടെരക്ഷിതാക്കളും2011ഡിസംബര്‍3ന് വര്‍ക്കലഎല്‍.പി.ജി.എസ്സില്‍ ഒത്തുച്ചേര്‍ന്നു.
കുട്ടികളുടെ വൈവിധ്യമാര്‍ന്ന കഴിവുകള്‍
തിരിച്ചറിയുന്നതിനും അവയെ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് ലക്ഷ്യമിട്ടു.
കളികളായി ചിട്ടപ്പെടുത്തിയ പ്രവര്‍ത്തനങ്ങള്‍ കുട്ടിയുടെ ബൗദ്ധികതലങ്ങളിലുണ്ടാക്കുന്ന ചലനങ്ങള്‍
തൊട്ടറിയുന്നതിന് രക്ഷിതാക്കളെ സഹായിച്ചു.
ഉത്ഘാടന സമ്മേളനം
കുട്ടിക്കൂട്ടുകാര്‍ സദസ്സില്‍ നിരന്നുകൊണ്ടാണ് ഉത്ഘാടന സമ്മേളനം നടന്നത്. ഉത്ഘാടകസംഘം കൃത്യതയാര്‍ന്ന ആസൂത്രണങ്ങളോടെ ചടങ്ങ് ഗംഭീരമാക്കി.
സ്വാഗതം :സിസിലി
അധ്യക്ഷന്‍ :രാഹുല്‍
ഉത്ഘാടനം : രോഹിണി
ആശംസ :അഖില്‍
കൃതജ്ഞത :പ്രിയ
മോഡലിംഗ്
ഗ്രൂപ്പുതലത്തിലാണ് മോഡലിംഗ് സംഘടിപ്പിച്ചത്. നിശ്ചിത സമയത്തിനുളളില്‍ ഓരോരുത്തരും അവരവര്‍ക്ക് ഉണ്ടാക്കാന്‍ കഴിയുന്ന രൂപങ്ങള്‍ ഉണ്ടാക്കി മേശപ്പുറത്ത് നിരത്തി.
രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി സഹായിച്ചുകൊണ്ടിരുന്നു.
ബലൂണ്‍ പൊട്ടിയ്ക്കല്‍
ബിസ്കറ്റുകടി
സിനിമ പ്രദര്‍ശനം
കുട്ടിക്കൂട്ടുകാര്‍ക്കായി വെല്ലുവിളികളെ നേരിട്ടുകൊണ്ട് വിജയങ്ങള്‍ വെട്ടിപ്പിടിക്കുന്നവരുടെ ഷോര്‍ട്ട് ക്ലിപ്പിംഗ്സ് പ്രദര്‍ശിപ്പിച്ചു. ഇത് ഒരു ബോധവത്കരണ പരിപാടിയായി മാറി. ഇതുമായി
ബന്ധപ്പെട്ട് ചില ചര്‍ച്ചകളും നടത്തുകയുണ്ടായി.
കലാവിരുന്ന്
ഗ്രൂപ്പുതല ആസൂത്രണങ്ങള്‍ക്ക് അവസരം നല്‍കിക്കൊണ്ടാണ്
കലാവിരുന്നൊരുക്കിയത്. സംഘഗാനം , സ്കിറ്റവതരണം എന്നിവയിലൂടെ ഇത് ശ്രദ്ധേയമായി
.
സമാപനവും സമ്മാനസമര്‍പ്പണവും
വര്‍ക്കല ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ശ്രീ.ധനരാജിന്റെ അധ്യക്ഷതയിലാണ്സമാപന സമ്മേളനം നടന്നത്. ഹെഡ് മാസ്റ്റര്‍ ശ്രീ. ബാബുരാജേന്ദ്രപ്രസാദ് സ്വാഗതം
പറഞ്ഞു
. ഉത്ഘാടനവും സമ്മാനസമര്‍പ്പണവും നടത്തിയത് മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. വര്‍ക്കല സജീവ് ആണ്
ബി.ആര്‍.സി ട്രെയിനര്‍ ശ്രീ. മോഹനദാസ്
കൃതജ്ഞത അര്‍പ്പിച്ചു.
No comments:
Post a Comment