Follow by Email

Saturday, December 24, 2011

2012- International Year of Sustainable Energy for All



സുസ്ഥിര വകസനത്തിന് സുസ്ഥിര ഊര്‍ജ്ജ സ്രോതസ്സുകള്‍

  • 2012 ഐക്യ രാഷ്ട്ര സഭ International Year of Sustainable Energy for All ആയി പ്രഖ്യാപിച്ചു.
  • വികസ്വരരാജ്യങ്ങള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും നൂതന സുസ്ഥിര ഊര്‍ജ്ജോത്പാദന സാങ്കേതികവിദ്യകള്‍ ലഭ്യമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്‌ഷ്യം.
  • പാരമ്പര്യേതര ഊര്‍ജ്ജ  സ്രോതസ്സുകളുടെ ഉപഭോഗം ഇരട്ടി ആക്കി വര്‍ധിപ്പിക്കുക, energy efficiency വര്‍ധിപ്പിക്കുന്ന സാങ്കേതികവിദ്യകള്‍ വ്യാപിപ്പിക്കുക തുടങ്ങിയവയാണ് മറ്റു ലക്ഷ്യങ്ങള്‍.


Wednesday, December 14, 2011

വായനാ കാര്‍ഡുകള്‍ -GLPS PANAYARA

വായനാ കാര്‍ഡുകള്‍ -GLPS പനയറ

                                                                           
രണ്ടാം ക്ലാസിലെ കുട്ടികള്‍ക്ക് വേണ്ടി ഈ വര്ഷം അനിത ടീച്ചര്‍  തയ്യാറാക്കിയ ചില വായനാകാര്‍ഡുകള്‍  





















Sunday, December 11, 2011

ലോക ഭിന്നതല പരിഗണനാ ദിനം ഡിസംബര്‍ 3




നിറക്കൂട്ട്  2011


ലോക ഭിന്നതല പരിഗണനാ ദിനമായ ഡിസംബര്‍ 3ന് വര്‍ക്കല ബി.ആര്‍.സി "നിറക്കൂട്ട് "എന്ന പേരില്‍ ഒരു കുട്ടിക്കൂട്ടായ്മ സംഘടിപ്പിച്ചു. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന 60 കുട്ടികളും അവരുടെരക്ഷിതാക്കളും2011ഡിസംബര്‍3ന് വര്‍ക്കലഎല്‍.പി.ജി.എസ്സില്‍ ഒത്തുച്ചേര്‍ന്നു.




കുട്ടികളുടെ വൈവിധ്യമാര്‍ന്ന കഴിവുകള്‍
തിരിച്ചറിയുന്നതിനും അവയെ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് ലക്ഷ്യമിട്ടു.
കളികളായി ചിട്ടപ്പെടുത്തിയ പ്രവര്‍ത്തനങ്ങള്‍ കുട്ടിയുടെ ബൗദ്ധികതലങ്ങളിലുണ്ടാക്കുന്ന ചലനങ്ങള്‍
തൊട്ടറിയുന്നതിന്  രക്ഷിതാക്കളെ സഹായിച്ചു.


ഉത്ഘാടന സമ്മേളനം

കുട്ടിക്കൂട്ടുകാര്‍ സദസ്സില്‍ നിരന്നുകൊണ്ടാണ് ഉത്ഘാടന സമ്മേളനം നടന്നത്. ഉത്ഘാടകസംഘം കൃത്യതയാര്‍ന്ന ആസൂത്രണങ്ങളോടെ ചടങ്ങ് ഗംഭീരമാക്കി.


സ്വാഗതം       :സിസിലി


അധ്യക്ഷന്‍     :രാഹുല്‍


ഉത്ഘാടനം     : രോഹിണി


ആശംസ        :അഖില്‍


കൃതജ്ഞത      :പ്രിയ








മോ‍‍‍ഡലിംഗ്





          ഗ്രൂപ്പുതലത്തിലാണ് മോഡലിംഗ് സംഘടിപ്പിച്ചത്. നിശ്ചിത സമയത്തിനുളളില്‍  ഓരോരുത്തരും അവരവര്‍ക്ക് ഉണ്ടാക്കാന്‍ കഴിയുന്ന രൂപങ്ങള്‍ ഉണ്ടാക്കി മേശപ്പുറത്ത് നിരത്തി.
രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി സഹായിച്ചുകൊണ്ടിരുന്നു.

ബലൂണ്‍ പൊട്ടിയ്ക്കല്‍




ബിസ്കറ്റുകടി



സിനിമ പ്രദര്‍ശനം

       കുട്ടിക്കൂട്ടുകാര്‍ക്കായി വെല്ലുവിളികളെ നേരിട്ടുകൊണ്ട് വിജയങ്ങള്‍ വെട്ടിപ്പിടിക്കുന്നവരുടെ ഷോര്‍ട്ട് ക്ലിപ്പിംഗ്സ് പ്രദര്‍ശിപ്പിച്ചു. ഇത് ഒരു ബോധവത്കരണ പരിപാടിയായി മാറി. ഇതുമായി
 ബന്ധപ്പെട്ട് ചില ചര്‍ച്ചകളും നടത്തുകയുണ്ടായി.

കലാവിരുന്ന്

                   ഗ്രൂപ്പുതല ആസൂത്രണങ്ങള്‍ക്ക് അവസരം നല്‍കിക്കൊണ്ടാണ്
കലാവിരുന്നൊരുക്കിയത്. സംഘഗാനം , സ്കിറ്റവതരണം എന്നിവയിലൂടെ ഇത് ശ്രദ്ധേയമായി
.




സമാപനവും സമ്മാനസമര്‍പ്പണവും


            വര്‍ക്കല ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ശ്രീ.ധനരാജിന്റെ അധ്യക്ഷതയിലാണ്സമാപന സമ്മേളനം നടന്നത്.  ഹെ‍ഡ് മാസ്റ്റര്‍ ശ്രീ. ബാബുരാജേന്ദ്രപ്രസാദ് സ്വാഗതം
പറഞ്ഞു



ഉത്ഘാടനവും സമ്മാനസമര്‍പ്പണവും നടത്തിയത് മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. വര്‍ക്കല സജീവ് ആണ്




ബി.ആര്‍.സി ട്രെയിനര്‍ ശ്രീ. മോഹനദാസ്
കൃതജ്ഞത അര്‍പ്പിച്ചു.





Tuesday, December 6, 2011

രസതന്ത്രവര്‍ഷം 2011 പാനല്‍ പ്രദര്‍ശനവും പരീക്ഷണോത്സവവും (ബ്ലോക്ക് തലം )

വര്‍ക്കല സബ്ജില്ലാതല പാനല്‍പ്രദര്‍ശനവും പരീക്ഷണോത്സവവും 3/12/2011 ശനിയാഴ്ച പാളയംകുന്ന് ഗവ: HSS ല്‍ വച്ച് നടന്നു.

    • പാളയംകുന്ന് GHSS ഹെഡ്മിസ്ട്രസ് ശ്രീമതി. കെ.ബേബിഗിരിജ ഉദ്ഘാടനം ചെയ്തു.






    രസതന്ത്രം - ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പാനല്‍ പ്രദര്‍ശനം നടന്നത്. 

    സ്ക്കൂള്‍തലത്തില്‍ 13 വിഷയങ്ങള്‍ (click) നല്‍കി.
    • എല്ലാ ക്ലാസുകളിലേയും കുട്ടികളുടെ പങ്കാളിത്തത്തോടെ സ്ക്കൂള്‍തല പാനല്‍ പ്രദര്‍ശനം നടന്നു.സ്ക്കൂള്‍തല പ്രദര്‍ശനത്തിനുവേണ്ടി തയ്യാറാക്കിയ ചാര്‍ട്ടുകളില്‍ നിന്നും ഒരു ഉപവിഷയത്തിന്‍റെ ചാര്‍ട്ടുകള്‍  ( പാനലുകള്‍)  BRC തല പ്രദര്‍ശനത്തിനുവേണ്ടി       കൊണ്ടുവന്നു.  ( കൊണ്ടുവരേണ്ട ഉപവിഷയം മുന്‍കൂട്ടി നല്‍കിയിരുന്നു). 


    • 67കുട്ടികളെ 10 ഗ്രൂപ്പുകളായി തിരിച്ച് വിലയിരുത്തല്‍ ടീമുകള്‍ രൂപീകരിച്ചു.
    • പാനലുകളെ വിലയിരുത്തുന്നതിനാവശ്യമായ സൂചകങ്ങള്‍ പരിചയപ്പെടാന്‍ അവസരം നല്‍കി. ( മുന്‍കൂട്ടി വിലയിരുത്തല്‍ സൂചകങ്ങള്‍ പ്രസിദ്ധീകരിച്ചതിനാല്‍           സൂചകങ്ങള്‍ (click) വ്യക്തതനേടാന്‍ എളുപ്പമായിരുന്നു.)
    ഓരോ ടീമും 2 വിദ്യാലയത്തിന്‍റെ പാനലുകള്‍ വിലയിരുത്തലിന് വിധേയമാക്കി.


    പ്രിന്‍റു ചെയ്ത രസതന്ത്രപാനലുകള്‍ നിരീക്ഷിക്കാന്‍ ടീമുകള്‍ക്ക് അവസരം നല്‍കി.
    കുട്ടികള്‍ തയ്യാറാക്കിയ പാനലുകലെ വിലയിരുത്താന്‍ ഈ പാനലുകള്‍ കുട്ടികള്‍ക്ക് സഹായകമായി. ( പുതിയ കാര്യങ്ങള്‍ പരിചയപ്പെടാനും )

    പാനലുകളുടെ മികവുകള്‍, പരിമിതികള്‍,  നിര്‍ദ്ദേശങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി വിലയിരുത്തല്‍ കുറിപ്പുകള്‍ തയ്യാറാക്കി ഓരോ ടീമും അവതരിപ്പിച്ചു.













    അവതരണങ്ങളെ നിരീക്ഷിക്കാനും കൂട്ടിചേര്‍ക്കലുകള്‍ വരുത്താനും
    MRMKMMHSS ലെ ഹയര്‍സെക്കന്‍ററി അധ്യപകന്‍ ശ്രീ. മനോജ് സാര്‍ ആണ് റിസോഴ്സ് പേഴ്സന്‍ ആയി എത്തിയത്.



    അവതരണങ്ങള്‍ക്ക് ശേഷം മനോജ് സാര്‍ എല്ലാ പാനലുകളുടേയും ഉളളടക്കത്തെക്കുറിച്ചും രസതന്ത്രവര്‍ഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു.
    വിലയിരുത്തല്‍ പഠനമായി മാറിയതിന്റെ നേരനുഭവം ഒപ്പമുണ്ടായിരുന്ന അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ലഭിച്ചു.

    ഈ സെഷന്‍ പൂര്‍ത്തിയായപ്പോള്‍ സമയം 1.15





    1.15 മുതല്‍ 1.45 വരെയുളള സമയം കൊണ്ട് പ്രദര്‍ശന ഹാള്‍ പരീക്ഷണശാലയായി മാറി.


    10 പരീക്ഷണങ്ങള്‍ വിവിധ ഡസ്ക്കുകളിലായി ക്രമീകരിച്ചു.


    10 ഗ്രൂപ്പുകള്‍ക്കും എല്ലാ പരീക്ഷണങ്ങളും ചെയ്യാന്‍ പാകത്തില്‍ രാസവസ്തുക്കള്‍, ഉപകരണങ്ങള്‍, മറ്റ് സജ്ജീകരണങ്ങള്‍ എന്നിവ നല്‍കി.



    ശിവഗിരി HSS ലെ ഷിബു സാര്‍ ,  ഇടവ MRMKMM HSSലെ  ആശടീച്ചര്‍ ,  അയിരൂര്‍AMUPS ലെ രേഖ ടീച്ചര്‍,പാളയംകുന്ന് HSSലെ റീന ടീച്ചര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരീക്ഷണപ്രവര്‍ത്തനങ്ങള്‍ നടന്നത്.

    സബ്ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍  നിന്നെത്തിയ ശാസ്ത്രാധ്യാപകര്‍ക്ക് ഓരോ പരീക്ഷണത്തിന്റെ ചുമതല നല്‍കി.

    1.45 ന് ഗ്രൂപ്പുകള്‍ക്ക് പരീക്ഷണത്തിന്റെ പ്രശ്നം  നല്‍കി.


    ഗ്രൂപ്പുകള്‍ അവരവര്‍ക്ക് ലഭിച്ച പരീക്ഷണം എങ്ങനെ ചെയ്യും ? എന്തൊക്കെ സാമഗ്രികള്‍ വേണ്ടിവരും എന്ന് ചര്‍ച്ച ചെയ്തു.
    തുടര്‍ന്ന് ഗ്രൂപ്പുകളുടെ അവതരണമായിരുന്നു.
    വ്യത്യസ്ത സാധ്യതകള്‍ ഗ്രൂപ്പുകള്‍ അവതരിപ്പിച്ചു.
    ചര്‍ച്ചയിലൂടെ ചെയ്യാന്‍പോകുന്ന പരീക്ഷണത്തിന്റെ രീതി വികസിപ്പിച്ചു.

    തികച്ചും പുതിയതായ ചില പരീക്ഷണങ്ങളുടെ വീഡിയോ കാണാന്‍ അവസരം നല്‍കി.(click the links below)









    പരീക്ഷണരീതി എഴുതി തയ്യാറാക്കിയത് പരീക്ഷണ table -ല്‍ റഫറന്‍സിനുവേണ്ടി വച്ചു. (കാരണം ഒരു ഗ്രൂപ്പ് ഒരു പരീക്ഷണത്തിന്റെ രീതി മാത്രമെ എഴുതി തയ്യാറാക്കിയിരുന്നുള്ളു.)

    2.45 മുതല്‍ ഗ്രൂപ്പുകള്‍ പരീക്ഷണങ്ങളുടെ നിര്‍വ്വഹണം ആരംഭിച്ചു.

     
    ഗ്രൂപ്പുകള്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയതിനുശേഷം ഓരോ ഗ്രൂപ്പും ഒന്നാമത് ചെയ്ത പരീക്ഷണത്തിന്റെ റിപ്പോര്‍ട്ട് പൊതുവേദിയില്‍ അവതരിപ്പിച്ചു.









    കുട്ടികളുടെ പരീക്ഷണ നിര്‍വ്വഹണം നിരീക്ഷിക്കാനും അവതരണത്തെ വിലയിരുത്താനും പാളയംകുന്ന് HSS ലെ ഹയര്‍സെക്കന്‍ററി അധ്യാപകനായ ശ്രീ.ശെല്‍വന്‍ സാര്‍ റിസോഴ്സ് പേഴ്സണായി ഉണ്ടായിരുന്നു.
    ഓരോ പരീക്ഷണ അനുഭവവും ഗ്രൂപ്പുകള്‍ പങ്കുവച്ചതിനുശേഷം ശെല്‍വന്‍ സാര്‍ ആ പരീക്ഷണത്തിന്റെ രസതന്ത്രം ,തുടര്‍ പരീക്ഷണ സാധ്യതകള്‍ അനുബന്ധ വിവരങ്ങള്‍ എന്നിവ പൊതുചര്‍ച്ചയിലൂടെ വിശദീകരിച്ചത് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും  നവ്യാനുഭവമായി.
    10 പരീക്ഷണ അനുഭവങ്ങളുടേയും പങ്കുവയ്ക്കലും ചര്‍ച്ചയും പൂര്‍ത്തിയായപ്പോള്‍ രസതന്ത്രസദ്യ കഴിച്ചതുപോലെയായി.
    സമാപനസമ്മേളനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ആരംഭിച്ചപ്പോള്‍ സമയം 4.15.
    തികച്ചും ലളിതമായി സംഘടിപ്പിച്ച സമാപനസമ്മേളനത്തിന് പാളയംകുന്ന് HSSലെ അധ്യാപകനായ ശ്രീ.വി.അജയകുമാര്‍ സ്വാഗതം ആശംസിച്ചു.
    സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തിയത് ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി സുബൈദടീച്ചര്‍  . 
     
    ചടങ്ങില്‍ സ്കൂള്‍ HM ബേബിഗിരിജടീച്ചര്‍ അധ്യക്ഷയായി.
    BRC ട്രെയിനര്‍ ശ്രീ.ശ്രീകുമാര്‍ കൃതജ്ഞത രേഖപ്പെടുത്തി.

    ഇനിയെന്ത് ?
    ഓരോ വിദ്യാലയത്തേയും പ്രതിനിധീകരിച്ചെത്തിയ രണ്ട് കുട്ടികളുടേയും അധ്യാപകരുടേയും നേതൃത്വത്തില്‍ സ്കൂള്‍തല പരീക്ഷണോത്സവം 2012 ജനുവരിമാസത്തില്‍.